തൃശ്ശൂരിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ “നെഗറ്റീവ് എനർജി” ഇല്ലാതാക്കി മാനസികസമ്മർദ്ദം കുറയ്ക്കാൻ പ്രാർഥന നടത്തിയെന്ന സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എ.ബിന്ദുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തുവന്നു. ഓഫീസ് സമയത്തിനുശേഷം ഓഫീസിലെ വൈദിക വിദ്യാർഥിയുടെ അഭ്യർഥന പ്രകാരം ഒരു മിനിറ്റ് പ്രാർഥന നടത്തിയെന്നാണ് ശിശുസംരക്ഷണ ഓഫീസറുടെ വിശദീകരണം.
രണ്ടുമാസം മുമ്പ് സർക്കാർ ഓഫീസിൽ നടന്ന സംഭവം സമൂഹമാദ്ധ്യമത്തിൽ വന്നതോടെയാണ് വിവാദമായതും മന്ത്രി വീണജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടതും.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥയാണ് ബിന്ദു.