Categories
kerala

അഭിപ്രായ ഭിന്നത; എ. സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി?

ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എ.സമ്പത്തിനെ നീക്കിയെന്ന് വാർത്ത. കേരള കൗമുദി ഓൺലൈൻ ആണ് ഈ വാർത്ത നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയിലാണ് ഈ തീരുമാനമെടുത്തത് എന്ന് റിപ്പോർട്ടിൽ ഉണ്ട് .

2021 ജൂലായിലാണ് കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് നിയമിതനായത്. മൂന്ന് തവണ ആറ്റിങ്ങലിൽ നിന്നുള്ള ലോക്‌സഭാംഗവും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്. കഴിഞ്ഞ കുറച്ചുനാളായി മന്ത്രിയുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് സൂചന. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടിയും തൃപ്‌തരായിരുന്നില്ല. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്‌ണന്റെ അഡീഷണൽ സെക്രട്ടറിയായിരുന്നു ശിവകുമാർ.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick