Categories
latest news

ഹിമാചലിൽ മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലുകളും സംഭവിക്കുന്നത് ആളുകൾ മാംസം കഴിക്കുന്നത് കൊണ്ടാണ്: ഐഐടി ഡയറക്ടർ

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും ഉണ്ടാകുന്നത് മൃഗങ്ങളോടുള്ള ക്രൂരത മൂലമാണെന്നും മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും മാണ്ഡി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് വിവാദമായി. “മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും മറ്റ് പലതും വീണ്ടും വീണ്ടും ഉണ്ടാകുന്നു, ഇവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലങ്ങളാണ്. ആളുകൾ മാംസം കഴിക്കുന്നതാണ് കാരണം.”– ബെഹ്‌റ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിവാദവും വിമർശനവും ഉയർന്നു.

“നല്ല മനുഷ്യനാകാൻ, നിങ്ങൾ എന്താണ് ചെയ്യേണ്ടത്? മാംസാഹാരം കഴിക്കരുത് ”–ബെഹ്‌റ പറഞ്ഞു. തുടർന്ന് മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick