രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രിംകോടതി വിധി. എം.പി സ്ഥാനത്തിൻ്റെ അയോഗ്യത നീക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നത്. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ അനുകൂലവിധി.
കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നിലനിൽക്കുകയും അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കും
വയനാട്ടിലെ വോട്ടർമാരുടെ അവകാശംകൂടി കണക്കിലെടുത്താണ് വിധിയെന്നും സുപ്രിംകോടതി പറഞ്ഞു.
മോദി കുടുംബത്തെ അപകീർത്തിപ്പെടുത്തി എന്ന വിഷയത്തിൽ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.