Categories
latest news

ഈ ചിത്രത്തിലെ സച്ചിൻ പിറന്നാൾ ആഘോഷിക്കുകയാണ്…

തന്റെ പിറന്നാളിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം ഏറെ വ്യത്യസ്തവും മനോഹരമായ സന്ദേശം നല്‍കുന്നതുമായിരുന്നു. ഈ ചിത്രം വൈറലായിത്തീര്‍ന്നതും അതു കൊണ്ടു തന്നെ.

ഭാര്യ അഞ്ജലി, മകള്‍ സാറ എന്നിവര്‍ക്കൊപ്പം ഒരു ഗ്രാമീണ വാസസ്ഥലത്ത് സാധാരണ അടുപ്പില്‍ പാചകം ചെയ്യുന്നതു പോലെയാണ് ചിത്രം. സച്ചിന്‍ അടുപ്പില്‍ ഊതുകയാണ്, തീ കത്തിക്കാന്‍. മകള്‍ സാറ പിതാവിനെ സഹായിക്കുന്നു. അഞ്ജലി ഒരു തവി കൊണ്ട് അടുപ്പിലെ കലത്തില്‍ എന്തോ ഇളക്കുന്നു- ഇതാണ് ചിത്രത്തിലെ സിറ്റ്വേഷന്‍. അതിനുമപ്പുറം ചിത്രത്തിനൊപ്പം സച്ചിന്‍ പങ്കുവെച്ച് വാക്കുകളിലെ സന്ദേശമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏപ്രിൽ 24 നായിരുന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ പിറന്നാൾ.

thepoliticaleditor

https://www.instagram.com/p/Cr3Hs95P9V8/?utm_source=ig_web_copy_link

“എല്ലാ ദിവസവും നിങ്ങൾ ഹാഫ് സെഞ്ച്വറി അടിക്കണമെന്നില്ല, പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷമാക്കാൻ ശ്രമിക്കുക. എന്റെ ടീമായ കുടുംബത്തിനൊപ്പം ഏറെ സവിശേഷമായ 50 ഒരു വില്ലേജിലാണ് ആഘോഷിച്ചത്”– സച്ചിൻ ചിത്രത്തിനൊപ്പം കുറിച്ചു. ഐപിഎൽ തിരക്കുകളിലായിരിക്കുന്ന മകൻ അർജുനെ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു.

Spread the love
English Summary: picture of sachin went viral

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick