Categories
kerala

നയാ പൈസയുടെ അഴിമതി ഇല്ല, സതീശനും രമേശും ആദ്യം “അഴിമതിത്തുക” കാര്യത്തിൽ യോജിപ്പിലെത്തുക – എംവി ഗോവിന്ദൻ

എഐ ക്യാമറ വിവാദത്തില്‍ ഒരു നയാ പൈസയുടെ അഴിമതി പോലും ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടതില്ലെന്നും എല്ലാം സര്‍ക്കാരിനെതിരായ പ്രചാരണം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവിച്ചു. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയതിനോടുള്ള പ്രതികരണമായാണ് ഗോവിന്ദന്റെ വാക്കുകൾ . കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
“ പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പറയുന്ന ആരോപണങ്ങളിലെ കണക്കുകളില്‍ വ്യത്യാസമുണ്ട്. സതീശൻ 100 കോടിയുടെ അഴിമതി എന്നും രമേശ് ചെന്നിത്തല 132 കോടി എന്നും പറയുന്നു. അഴിമതിയുടെ തുക സംബന്ധിച്ച് ആദ്യം അവർ യോജിപ്പിലെത്തട്ടെ.” ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വടംവലിയാണെന്നും അദ്ദേഹം പരിഹസിച്ചു.
കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. രണ്ടാം ഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്,” ഗോവിന്ദന്‍ ആരോപിച്ചു.

Spread the love
English Summary: no bribary in ai camera contract says mv govindan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick