Categories
latest news

പവാർ പുനഃപരിശോധിക്കും…മലക്കം മറിച്ചിൽ

എൻസിപി അധ്യക്ഷ സ്ഥാനം രാജിവച്ചത് ശരദ് പവാർ പുനഃപരിശോധിക്കുമെന്ന പ്രതികരണവുമായി അനന്തിരവൻ കൂടിയായ പ്രതിപക്ഷ നേതാവ് നേതാവ് അജിത് പവാര്‍ . തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ശരദ് പവാർ ഉറപ്പുനൽകിയതായി ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ അറിയിച്ചു.

പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: PAWAR WILL RECONSIDER HIS DECISSION SAYS AJITH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick