Categories
kerala

ബാഗ് ഉപേക്ഷിച്ചതല്ല, തിക്കും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണു ഷാറൂഖിന്റെ മൊഴി

എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു ട്രെയിൻ തീ വെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മൊഴി നൽകിയതായി വാർത്ത.

ഈ ബാഗിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. തീ വെച്ച ഡി1 കോച്ചിന്റെ വാതിലിനരികിൽ വച്ച ബാഗ് കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണു ഷാറുഖിന്റെ മൊഴി. പുറത്തു തൂക്കിയിരുന്ന ബാഗ് അഴിച്ചു നിലത്തുവച്ചാണു ബാഗിൽനിന്നു 2 കുപ്പി പെട്രോൾ പുറത്തെടുത്തത്. തുടർന്ന് ബാഗ് അവിടെ വച്ച ശേഷം മുന്നോട്ടുനീങ്ങി യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ചു.

thepoliticaleditor
Spread the love
English Summary: train fire accused interogation started

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick