Categories
kerala

ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലാണ് ഷാരൂഖിനെ പ്രവേശിപ്പിച്ചത്. രക്ത പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ ഷാരൂഖ് സെയ്‌ഫിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കില്ല. നാളെ ഇയാളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

thepoliticaleditor
Spread the love
English Summary: train fire accused admitted in medical college hospital

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick