Categories
kerala

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം തിരക്കി മോഹൻലാലിന്റെ ഫോൺ വിളി

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം ആരാഞ്ഞ് നടൻ മോഹൻലാൽ. വീഡിയോ കോളിലൂടെയാണ് താരം ആരോഗ്യ വിവരം തിരക്കി എത്തിയത്. ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മൻ പങ്കുവെച്ചു.

ഇന്നലെ വൈകുന്നേരമാണ് മോഹൻലാലിന്റെ വിളി ഉമ്മൻ ചാണ്ടിയെ തേടി എത്തിയത്. 10 മിനിറ്റോളം ഇരുവരും സംഭാഷണം നടത്തി. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഒക്കെയാണ് മോഹൻലാൽ ചോദിച്ചത്. മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും തിരക്കി. അർബുദ രോ?ഗബാധിതനായ ഉമ്മൻചാണ്ടി ഇപ്പോൾ ഇമ്യൂണോ തെറാപ്പി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: Mohanlal inquired about health status of oommen chandy over phone

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick