Categories
latest news

തൈരു പാക്കറ്റില്‍ ‘ദഹി’ എന്ന് അച്ചടിക്കണം: നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ രോഷം

തമിഴ്‌നാട്ടില്‍ ഇറങ്ങുന്ന തൈര് പാക്കറ്റുകളില്‍ തൈര് എന്ന് തമിഴില്‍ ഉപയോഗിക്കുന്നതിനു പകരം ദഹി എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുത്തി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നിഷ്‌കളങ്കമായ നീക്കം എന്ന് വിമര്‍ശിച്ച് രംഗത്തു വന്നു. ഒരു തൈര് പാക്കറ്റിനു പോലും ഹിന്ദിയില്‍ ലേബല്‍ ചെയ്യാന്‍ തങ്ങള്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

വിവാദമായതിനു പിന്നാലെ എഫ്.എസ്.എസ്.എ.ഐ. തിരുത്തലുമായി വന്നു. കര്‍ഡ് എന്ന് ഇംഗ്ലീഷിലും ഒപ്പം തൈര് എന്ന് തമിഴിലും ഉപയോഗിക്കാമെന്ന് വകുപ്പിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: THAYIR DHAHI ROW IN TAMILNADU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick