Categories
kerala

ബ്രഹ്മപുരം തീപിടുത്തം: ത്രിതല അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

നിയമസഭാ കോംപ്ലക്‌സിലുള്ള ചേംബറിനു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തിക്കൊണ്ടിരിക്കെയാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവന

Spread the love

ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും തീപിടുത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പൊലീസന്വേഷണവും വിജിലന്‍സ്‌ അന്വേഷണവും നടത്തും. ഭാവിയില്‍ ഇത്തരം തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെ എന്നതടക്കം പരിശോധിച്ച്‌ നിര്‍ദ്ദേശം നല്‍കാനായി സാങ്കേതിക വിദഗ്‌ധര്‍ കൂടിയുള്‍പ്പെട്ടതായിരിക്കും സമിതി. പൊലീസ്‌ അന്വേഷണം, ബ്രഹ്മപുരം പ്ലാന്റിനെപ്പറ്റി വിജിലന്‍സ്‌ അന്വേഷണം, സാങ്കേതിക വിദ്‌ഗ്‌ധ സമിതി അന്വേഷണം എന്നിങ്ങനെ ത്രിതല അന്വേഷണമാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

തീപിടുത്തത്തിന്‌ ഉത്തരവാദികള്‍ ആരൊക്കെ, തീപിടുത്തത്തിന്‌ കാരണം എന്ത്‌, കൊച്ചി കോര്‍പ്പറേഷന്‌ വീഴ്‌ച സംഭവിച്ചിട്ടുണ്ടോ, തീപിടുത്തവുമായി ബന്ധപ്പട്ട മറ്റ്‌ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ എന്തൊക്കെ, ഭാവിയില്‍ ഇത്തരം തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയവയെല്ലാമായിരിക്കും അന്വേഷണ വിഷയമായി ഉള്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

thepoliticaleditor

രാവിലെ നിയമസഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ വലിയ ബഹളത്തിനാണ്‌ സക്ഷ്യം വഹിച്ചത്‌. 11 മണിക്ക്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഉണ്ടാകുമെന്ന്‌ കരുതിയെങ്കിലും ചോദ്യോത്തര വേള തിടുക്കത്തില്‍ പൂര്‍ത്തിയാക്കി 10.22-നു തന്നെ മുഖ്യമന്ത്രിയുടെ പ്രസ്‌താവന തുടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി പ്രസ്‌താവന നടത്തുമ്പോള്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ അവര്‍ ഇറങ്ങിപ്പോയിരുന്നു. മാത്രമല്ല, നിയമസഭാ കോംപ്ലക്‌സിലുള്ള ചേംബറിനു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തിക്കൊണ്ടിരിക്കെയാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞിരിക്കയാണ്‌.

Spread the love
English Summary: statement of chief minister in assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick