Categories
kerala

നവജാത ശിശുവിന്റെ മരണത്തില്‍ മനം നൊന്ത വീട്ടമ്മ മകനുമായി കിണറ്റില്‍ ചാടി മരിച്ചു

നവജാത ശിശു അപ്രതീക്ഷിതമായി മരിച്ചതിൽ മനംനൊന്ത് അമ്മ മൂത്ത മകനുമായി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഇന്നു രാവിലെ 6 മണിയോടെ ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള ലിജിയുടെ വീട്ടിലാണ് സംഭവം. ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രം വീട്ടിൽ ബാക്കിയായി. ഈ സമയത്താണ് ലിജി കടുംകൈ ചെയ്തത്. പള്ളിയിൽ പോയവർ തിരിച്ചു വന്നപ്പോൾ വീട്ടിൽ ആരെയും കണ്ടില്ല. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടത്.

( മുന്നറിയിപ്പ്–ഓർക്കുക ആത്മഹത്യകൾ ഒന്നിനും ഉള്ള പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടു പോകലാണ് ആവശ്യം.)

thepoliticaleditor
Spread the love
English Summary: LADY COMMITED SUICIDE WITH HER SON

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick