Categories
kerala

എല്ലാ മനുഷ്യർക്കും അങ്ങനെയല്ല- രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷത്തിന് നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്‍റെ പ്രസ്തവാനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല’- രാഹുല്‍ ഫെയ്സ്ബുക്കില്‍ എഴുതി.

കുറിപ്പിന്റെ പൂർണ രൂപം :

thepoliticaleditor

റിയാസ് മന്ത്രി ….

താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’

നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല….

എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്‍റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്….

Spread the love
English Summary: FB POST OF RAHUL MANKOOTTATHIL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick