Categories
kerala

അന്ത്യദര്‍ശനത്തിനായി കടവന്ത്ര സ്‌റ്റേഡിയത്തില്‍.. പിന്നെ സ്വദേശത്തേക്ക്…

ചിരസ്മരണീയനായ നടൻ ഇന്നസെന്റിന്റെ ഭൗതിക ശരീരം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതൽ 11 മണിവരെ ഇവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.

ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പി. രാജ് കുമാർ അന്തിമോപചാരമർപ്പിക്കുന്നു

ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും. ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.

thepoliticaleditor

മാർച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു.

നടൻ മമ്മൂട്ടി അന്തിമോപചാരമർപ്പിക്കുന്നു

ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാൽ ജീവൻ നിലനിറുത്തിയിരുന്ന എക്സ്ട്രാകോർപ്പറിയൽ മെമ്പറൻസ് ഓക്‌സിജനേഷൻ (ഇ.സി.എം.ഒ) സംവിധാനം നീക്കാൻ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു.

Spread the love
English Summary: farewell to the star thousands to see innocent for a last look

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick