Categories
kerala

ഇ.പി.ജയരാജന്‍ സിപിഎം ജാഥയില്‍ തൃശ്ശൂരില്‍ ചേരും

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍ തൃശ്ശൂരില്‍ പങ്കെടുക്കും. ശനിയാഴ്ച ജാഥ തൃശ്ശൂരിലെത്തുമ്പോള്‍ അദ്ദേഹം ജാഥാസ്വീകരണത്തില്‍ പ്രസംഗിക്കും. ഒരാഴ്ചയായി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കാത്തതു സംബന്ധിച്ച് വിവാദം തുടങ്ങിയിട്ട്. പാര്‍ടി സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായി എം.വി.ഗോവിന്ദനുമായുള്ള പിണക്കവും ഭിന്നതയുമാണ് സ്വന്തം ജില്ലയായ കണ്ണൂരില്‍ പോലും ജയരാജന്‍ പങ്കെടുക്കാതിരുന്നതിനു കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ ദിവസം ജയരാജന്‍ കൊച്ചിയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ക്ഷേത്രത്തില്‍ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തത് ജയരാജന്റെ പ്രതിച്ഛായക്ക് സി.പി.എം. അണികള്‍ക്കിടയില്‍ വലിയ തോതില്‍ മങ്ങലേല്‍ക്കാനിടയാക്കി. “ഞാൻ ജാഥയിൽ അംഗമല്ല. എന്തു കൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാർഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അതിന് ചിലർ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. അവർക്ക് ചിലർ ഉപദേശവും നിർദേശങ്ങളും കൊടുക്കുന്നുണ്ട്. അതനുസരിച്ച് ചില മാധ്യമങ്ങൾ വാർത്ത മെനഞ്ഞെടുക്കുന്നുണ്ട്. നിങ്ങൾ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയിൽ പങ്കെടുത്തേ മതിയാകൂ. ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല.”– ഇ.പി.ജയരാജൻ തന്റെ നിലപാട് ഇപ്പോൾ ഇങ്ങനെയാണ് വിശദീകരിക്കുന്നത്.

Spread the love
English Summary: EP JAYARAJAN JOINS CPM YATHRA ON STURDAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick