Categories
kerala

തമിഴ്‌നാട്ടിലെ അയ്യപ്പന്‍മാരുടെ ബസ് കൊക്കയിലെക്ക് മറിഞ്ഞു…ബസ്സില്‍ 64 പേര്‍…ഡ്രൈവര്‍ക്ക് പരിക്ക് ഗുരുതരം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ, തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 68 പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്കും മാറ്റി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Spread the love
English Summary: bus of pilgrims faced accident in elavungal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick