Categories
latest news

രാഹുലിന് മറുപടിയുമായി ബി.ജെ.പി.

നരേന്ദ്രമോദിക്ക് പേടിയാണ് എന്ന് വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഇന്ന് പത്രസമ്മേളനം നടത്തിയതോടെ ബിജെപിക്ക് പ്രതികരിക്കാന്‍ നിവൃത്തയില്ലാത്ത അവസ്ഥയായി എന്നതിന്റെ ദൃഷ്ടാന്തമാണ് രവിശങ്കര്‍ പ്രസാദിന്റെ വാര്‍ത്താ സമ്മേളനം

Spread the love

രാഹുല്‍ഗാന്ധിയെ ധൃതിപ്പെട്ട് അയോഗ്യനാക്കിയ സംഭവത്തില്‍ വന്‍ സമ്മര്‍ദ്ദത്തിലായ ബിജെപി ഒടുവില്‍ മൗനം ഭഞ്ജിച്ചു. മുന്‍ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനെതിരെ ആഞ്ഞടിച്ചു.

നരേന്ദ്രമോദിക്ക് പേടിയാണ് എന്ന് വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഇന്ന് പത്രസമ്മേളനം നടത്തിയതോടെ ബിജെപിക്ക് പ്രതികരിക്കാന്‍ നിവൃത്തയില്ലാത്ത അവസ്ഥയായി എന്നതിന്റെ ദൃഷ്ടാന്തമാണ് രവിശങ്കര്‍ പ്രസാദിന്റെ വാര്‍ത്താ സമ്മേളനം.

thepoliticaleditor

നിരവധി നേതാക്കള്‍ നേരത്തെയും അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ് രാഹുലിന്റെ നീക്കമെന്നും മുന്‍ കേന്ദ്രമന്ത്രി ആരോപിച്ചു.

‘രാഹുല്‍ ഒരു സമുദായത്തെ അപമാനിച്ചു. വിദേശത്ത് രാജ്യത്തെ അപമാനിച്ചു’ തുടങ്ങിയ നേരത്തെ പറഞ്ഞുവരുന്ന ആരോപണങ്ങള്‍ രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചു. വിദേശത്ത് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മോശമായി സംസാരിച്ചത് ബോധപൂര്‍വ്വമാണെന്ന് ആരോപിച്ച രവിശങ്കര്‍ പ്രസാദ് അഴിമതിയെക്കുറിച്ച് പറയാന്‍ രാഹുലിന് എന്തവകാശമെന്ന് ചോദിച്ചു. 2ജി സ്‌പെക്ട്രം അഴിമതി തുടങ്ങിയവ ഓര്‍മിപ്പിച്ചു.

Spread the love
English Summary: bjp reply to rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick