Categories
latest news

വി.ആര്‍.കൃഷ്ണയ്യര്‍ ജഡ്ജിയായിരുന്നില്ലേ… വിക്‌ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ചത് ശരിവെച്ച് സുപ്രീംകോടതി. രാഷ്ട്രീയ ചായ് വ് ഉള്ളവരെ മുമ്പും നിയമിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ജഡ്ജിയായിരുന്നില്ലേ എന്നും ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് ബി.ആര്‍.ഗവായ് നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്‌ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ 10.45ന് നടന്നതിന് മുൻപാണ് അതിവേഗം വാദം കേട്ടത്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപായി ഹ‌‌ർജി പരിഗണിക്കുകയായിരുന്നു. ഹർജിയിൽ വാദം കേട്ടതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് വിക്ടോറിയ ഗൗരി ചുമതലയേറ്റു.
തനിക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരുന്നെന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു . കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കും. കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ല. ഗൗരിയുടെ ജഡ്‌ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാൻ കഴിയില്ല. പുനഃപരിശോധിക്കാൻ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ജഡ്‌ജിയാകാൻ അനുയോജ്യയാണോയെന്ന് കോടതിയ്ക്ക് പറയാനാകില്ല, യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, എതിർക്കുന്നത് രാഷ്ട്രീയ ചായ്‌വിനെയല്ല, മറിച്ച് വിദ്വേഷ പ്രസംഗത്തെയാണെന്ന് ഹർജിക്കാ‌ർ കോടതിയിൽ പറഞ്ഞു. വിക്ടോറിയ ഗൗരിയ്ക്ക് ജഡ്ജിയാകാനുള്ള യോഗ്യതയില്ലെന്നും അഭിഭാഷകൻ രാജു രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

Spread the love
English Summary: supreme court ratified the appointment of victoria gouri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick