Categories
latest news

അദാനിയും മോദിയും തമ്മിലെന്ത്…പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം…സഭയില്‍ ബഹളം

ഗൗതം അദാനിയും നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിച്ച് ഇരുവരും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ച് നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ രാഹുല്‍ഗാന്ധി.
ഇരുവരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണെന്നും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണെന്നും രാഹുൽ പറഞ്ഞു.

ഫോട്ടോ ഉയര്‍ത്തിക്കാട്ടി നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ സംസാരിച്ചതിനെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കി.

thepoliticaleditor

അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുവഴി അദാനിയുടെ വ്യവസായവും ഉയർന്നുവെന്നും അങ്ങനെയാണ് അദാനി ലോകത്തെ രണ്ടാമത്തെ സമ്പന്നനായതെന്നും രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ ഉടനീളം ഞാന്‍ കേട്ടത് അദാനി ആരാണ് എന്നതിനെക്കുറിച്ചായിരുന്നു. രാജ്യത്തെ 24 ശതമാനം വിമാനത്താവളങ്ങള്‍ അദാനി പിടിച്ചെടുത്തു. 2014-ല്‍ ലോകത്തിലെ ധനികരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തായിരുന്നു അദാനി. ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി. ഹിമാചലിലെ ആപ്പിളിന്റെ കാര്യം വരുമ്പോള്‍ കാശ്മീരില്‍ വരുമ്പോള്‍ ആപ്പിള്‍ എന്നാല്‍ അദാനിയാണ്. തുറമുഖങ്ങളും വിമാനത്താവളങ്ങളും എല്ലായിടത്തും അദാനിയാണ്.

പ്രതിരോധത്തിൽ അദാനിജിക്ക് അനുഭവപരിചയമില്ല എന്നിട്ടും അദ്ദേഹത്തിന് കരാറുകൾ ലഭിക്കുന്നു.
ഞങ്ങൾ വിദേശനയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രതിരോധത്തിൽ നിന്ന് തുടങ്ങാം. പ്രതിരോധത്തിൽ അദാനിജിക്ക് അനുഭവപരിചയമില്ലായിരുന്നു. പ്രധാനമന്ത്രി ഇസ്രായേലിലേക്ക് പോകുകയും അദാനിജിക്ക് കരാർ ലഭിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് 4 പ്രതിരോധ കമ്പനികളുണ്ട്. മെയിന്റനൻസ് കരാറും ഇസ്രായേലി ഡ്രോണും ചെറു ആയുധ കരാറും മാജിക്കിലൂടെയാണ് അദാനിക്ക് ലഭിക്കുന്നത്.ഇന്ത്യ-ഇസ്രായേൽ പ്രതിരോധ വ്യവസായത്തിന്റെ 90 ശതമാനവും അദാനി ഏറ്റെടുത്തു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിക്ക് ഒരു ബില്യൺ ഡോളർ വായ്പ നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് അദാനിജിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു.

നമുക്ക് ശ്രീലങ്കയിലേക്ക് പോകാം. കാറ്റ് വൈദ്യുതി പദ്ധതി അദാനിക്ക് നൽകാൻ മോദിജി തന്നിൽ സമ്മർദ്ദം ചെലുത്തിയതായി പ്രസിഡന്റ് രാജപക്‌സെ തന്നോട് പറയുകയുണ്ടായെന്ന് 2022 ജൂണില്‍ അവിടുത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറയുകയുണ്ടായിട്ടുണ്ട്. അദാനി എങ്ങിനെയാണ് വിജയിച്ചത്?- രാഹുല്‍ ചോദിച്ചു.

രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചട്ടം മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. 2014ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർദ്ധിച്ചുവെന്നും സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നന്ദി പ്രമേയ ചർച്ചയിൽ ഇത് എന്തിനാണ് ഉന്നയിക്കുന്നതെന്ന് ഭരണപക്ഷവും സ്പീക്കറും വീണ്ടും ചോദിച്ചെങ്കിലും രാഹുൽ നിർത്തിയില്ല.

Spread the love
English Summary: what is the relation betwenn adani and modi asks rahul gandhi in parliament

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick