Categories
kerala

വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത്, ആ ശൈലി ശരിയല്ല- ഗണേഷ് കുമാറിനെ വിമർശിച്ച് പിണറായി

ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ബി.ഗണേഷ് കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേരള കോ.ബി. ചെയര്‍മാന്‍ കൂടിയായ ഗണേഷ്‌കുമാറിന്റെ അസാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ലെന്നും സര്‍ക്കാരിന്റെ പണം കൊണ്ടു തന്നെയല്ലേ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നത് എന്നും പിണറായി വിജയന്‍ ചോദിച്ചു. അനുവദിച്ച തുകയുടെ കണക്കുകളും വായിച്ചു.
നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ ഗണേഷ് കുമാർ പത്തനാപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. .തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്നു പറഞ്ഞു യോഗത്തിൽ നിന്ന് പോവുകയും ചെയ്തിരുന്നു. .

‘‘കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്’’ – ഗണേഷ് ഇങ്ങനെ പറഞ്ഞു എന്നാണ് മാധ്യമങ്ങളിൽ വന്നത്.. മുഖ്യമന്ത്രി അപ്പോൾ യോഗത്തിൽ ഉണ്ടായിരുന്നില്ല.
ഇടതു മുന്നണി യോഗത്തില്‍ ഗണേഷ് ആക്ഷേപം പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് എങ്ങിനെയെന്ന് ആര്‍ക്കുമറിയില്ല.

thepoliticaleditor

ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ബി.ഗണേഷ് കുമാറിനെ പേരെടുത്തു പറയാതെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേരള കോണ്‍.ബി. ചെയര്‍മാന്‍ കൂടിയായ ഗണേഷ്‌കുമാറിന്റെ അസാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ലെന്നും സര്‍ക്കാരിന്റെ പണം കൊണ്ടു തന്നെയല്ലേ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നത് എന്നും പിണറായി വിജയന്‍ ചോദിച്ചു. അനുവദിച്ച് തുകയുടെ കണക്കുകളും വായിച്ചു.

Spread the love
English Summary: pinarayi criticised k b ganeshkumar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick