Categories
kerala

പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്ന് കോഴിക്കോട് എൻഐടി

പ്രണയ ദിനം എന്ന വാലന്റൈന്‍സ് ഡേ മുന്നിലെത്തി നില്‍ക്കെ കാമ്പസില്‍ പ്രണയ ചേഷ്ടകള്‍ വിലക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി കേരളത്തിലെ ഒരു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ‘ചേഷ്ട’. എക്കാലവും പ്രണയം പൂത്തുലയുന്ന കാമ്പസുകള്‍ക്കാണ് ഈ പ്രണയവിരുദ്ധക്കുരുക്കിടല്‍ നീക്കം. പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്നു കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡീനിന്റെ സർക്കുലർ. ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ.രജനീകാന്ത് പറയുന്നു.

Spread the love
English Summary: national institute of technology circular bann to love jestures

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick