Categories
latest news

ലിഥിയം നിക്ഷേപം ജമ്മു-കാശ്മീരിന്റെ തലവര മാറ്റിയേക്കാമെന്ന് വിദഗ്ധര്‍

ജമ്മു-കാശ്മീരില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിഥിയം ധാതു നിക്ഷേപം ഇന്ത്യയുടെ മാത്രമല്ല ജമ്മു-കാശ്മീരിന്റെ തലവര തന്നെ മാറ്റിയെഴുതാന്‍ പര്യാപ്തമാണ്. 5.9 ദശലക്ഷം ടണ്‍ ധാതുവാണ് റിയാസി ജില്ലയില്‍ കണ്ടെത്തിയതായി കണക്കാക്കുന്നത്. ഇതോടെ ലോകത്തില്‍ ചിലി(ചിലെ) കഴിഞ്ഞാല്‍ രണ്ടാമത്തെ ലിഥിയം സമൃദ്ധ രാജ്യമായി ഇന്ത്യ മാറാന്‍ പോകുകയാണ്. ജമ്മു-കാശ്മീരിന്റെ സാമ്പത്തിക-തൊഴില്‍ മേഖലകളുടെ വന്‍ വികസനത്തിന് ഈ കണ്ടുപിടുത്തം കാരണമാകും. തൊഴിലും വരുമാനവുമില്ലാത്ത യുവാക്കള്‍ ഭീകരവാദത്തിലേക്കാകര്‍ഷിക്കപ്പെടുന്നത് തടയാന്‍ കൂടി ഈ അമൂല്യ ധാതു നിക്ഷേപത്തിന്റെ ഖനനവും വിപണനവും വഴി സാധിച്ചേക്കാം.

ചിലിയില്‍ 9.2 ദശലക്ഷം ടണ്‍ ലിഥിയം നിക്ഷേപമാണ് ഉള്ളതെന്നാണ് കണക്ക്. തൊട്ടു പിന്നില്‍ ഓസ്‌ട്രേലിയ ആണ്-5.7 ദശലക്ഷം ടണ്‍. ര്‍ജന്റീനയില്‍ 2.2 ദശലക്ഷം ടണ്‍ ധാതു നിക്ഷേപം ഉണ്ട്. ചൈനയില്‍ 1.5 ദശലക്ഷം ടണ്ണിന്റെയും.
ഇലക്ട്രികി വാഹനങ്ങളുടെ ബാറ്ററിയില്‍ മാത്രമല്ല, മൊബൈല്‍ ഫോണ്‍ തൊട്ട് ലാപ്‌ടോപ് വരെയുള്ള ഉപകരണങ്ങളിലെ റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികള്‍ക്കെല്ലാം അത്യാവശ്യമായ ലോഹധാതുവാണ് ലിഥിയം എന്നതാണ് ആ ധാതുവിന്റെ മൂല്യം. അഫ്ഗാനിസ്ഥാനിലെ പര്‍വ്വത നിരകളില്‍ വന്‍ ലിഥിയം നിക്ഷേപം ഉണ്ടാകുമെന്ന ധാരണയിലാണ് ചൈന നേരത്തെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ തന്ത്രപരമായി അംഗീകരിച്ചിരുന്നത് എന്നും പറയപ്പെടുന്നു.

thepoliticaleditor
Spread the love
English Summary: HUGE LITHIUM RESERVE IN JAMMU KASHMIR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick