Categories
latest news

ജോഷിമഠിനും ബദരീനാഥിനും ഇടയിലുള്ള റോഡിൽ പുതിയ വിള്ളലുകൾ

ചാർ ധാം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കെ, ജോഷിമഠിനെയും ബദരീനാഥിനെയും നരസിംഹ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന റോഡിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള ബദരീനാഥ് ഹൈവേയുടെ ബൈപാസ് ആയ ഈ റോഡ്, യാത്രാ സീസണിൽ ജോഷിമഠിൽ നിന്ന് ബദരീനാഥിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസമായി റോഡിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി ജോഷിമത്ത് ബച്ചാവോ സംഘർഷ് സമിതി വക്താവ് കമൽ റാതുരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഏപ്രിൽ 27 ന് ആരംഭിക്കുന്ന ബദരീനാഥിലേക്കുള്ള യാത്രയുടെ സുരക്ഷയിൽ പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ട് . ശീതകാല അവധിക്ക് ശേഷം ചാർ ധാം സർക്യൂട്ടിലെ നാല് ഹിമാലയൻ ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തീയതികൾ ഉത്തരാഖണ്ഡ് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. റെജിസ്ട്രേഷനുള്ള ലിങ്ക് തുറന്നിടാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുളളൂ . കേദാർനാഥ് പോർട്ടൽ ഏപ്രിൽ 25 നും ഗംഗോത്രി, യമുനോത്രി പോർട്ടലുകൾ ഏപ്രിൽ 22 നും തുറക്കും. യാത്രയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ ആരംഭിക്കും.

thepoliticaleditor

ഉത്തരാഖണ്ഡിലെ പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ബദരീനാഥിൽ നിന്ന് മടങ്ങുന്ന തീർഥാടകർക്ക് ജോഷിമഠിലെ പ്രധാന മാർക്കറ്റിലൂടെ കടന്നുപോകുന്ന ജോഷിമഠിനും മാർവാറിക്കും ഇടയിലുള്ള ഹൈവേയിലും ചില വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: fresh cracks appear on road between Joshimath and Badrinath

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick