Categories
kerala

ആര്‍എസ്എസ് മേധാവിയെ ന്യായീകരിച്ച് ആരിഫ് മുഹമ്മദ്ഖാന്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുസ്ലീംകളെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിനെ പൂര്‍ണമായും ന്യായീകരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നും പക്ഷേ അവര്‍ ആധിപത്യമനോഭാവം ഉപേക്ഷിക്കണമെന്നും മോഹന്‍ ഭാഗവത് ആര്‍എസ്എസിന്റെ മുഖമാസികയില്‍ എഴുതിയത് മുസ്ലീങ്ങളെ കീഴടക്കി നിര്‍ത്താനുള്ള പ്രത്യയശാസ്ത്രമാണെന്ന വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. മോഹന്‍ഭാഗവതിന്റെ വാക്കുകളെപ്പറ്റി ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത് പൂര്‍ണമായും ആര്‍എസ്എസ് മേധാവിയെ ന്യായീകരിച്ചാണ്. അലിഗഡ് ഹാബിറ്റാറ്റ് സെന്ററിൽ സർ സയ്യിദ് മെമ്മോറിയൽ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖാൻ.

ജനനത്തിന്റെ അടിസ്ഥാനത്തിൽ മേൽക്കോയ്മ അവകാശപ്പെടാൻ ആർക്കും അവകാശമില്ലെന്ന് ഭഗവത് ഊന്നിപ്പറഞ്ഞുവെന്ന് ഖാൻ പറഞ്ഞു.

thepoliticaleditor

എല്ലാ വിഭാഗങ്ങളുടെയും സമത്വത്തിൽ അധിഷ്ഠിതമായ, ശ്രേഷ്ഠതയിലും അപകർഷതയിലും വിശ്വസിക്കാത്ത ഭരണഘടനയുടെ അനുരണനത്തിലായിരിക്കണം നമ്മുടെ സാമൂഹിക പെരുമാറ്റം എന്ന് മാത്രമാണ് ഭഗവത് ഊന്നിപ്പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
English Summary: kerala governor endorses words of rss chief

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick