Categories
latest news

കോൺഗ്രസ് എംപി ഭാരത് ജോഡോ യാത്രയ്ക്കിടയിൽ മരിച്ചു, പഞ്ചാബിൽ യാത്ര നിർത്തി

പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് എംപി ചൗധരി സന്തോഖ് സിംഗ് അന്തരിച്ചു. യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ ആരോഗ്യനില വഷളായി. ഉടൻ തന്നെ ഫഗ്വാരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. സന്തോഖ് സിംഗിന് ഹൃദയാഘാതം വന്നതായി റിപോർട്ടുണ്ട്. ഇദ്ദേഹത്തിന് 76 വയസ്സായിരുന്നു.

ഇതേത്തുടർന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തൽക്കാലം നിർത്തി. ലുധിയാനയിലെ ലഡോവൽ ടോൾ പ്ലാസയിൽ നിന്ന് ഫഗ്വാരയിലേക്ക് പോകുകയായിരുന്നു യാത്ര. അതിനിടയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ 8.45ഓടെ സന്തോഖ് സിംഗിന്റെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് രാഹുൽ ഗാന്ധിയും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി.

thepoliticaleditor
Spread the love
English Summary: congress mp died while walking in jodo yathra

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick