Categories
latest news

ദീപികയുടെ ബിക്കിനി കുഴപ്പം…എന്നാല്‍ സ്‌മൃതി മിസ്‌ ഇന്ത്യയായി ബിക്കിനിയിട്ടാല്‍ കുഴപ്പമില്ല?!

ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താന്‍’ എന്ന സിനിമയിലെ ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതിനെതിരെ ബിജെപി വിദ്വേഷ കാമ്പയിനുമായി രംഗത്ത് വന്നപ്പോൾ തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുൻപ് കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കു വെച്ചിരിക്കയാണ് റിജു ദത്ത.

‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവന്നതോടെയാണ് കാവി വസ്ത്രത്തെച്ചൊല്ലി വിവാദം ഉടലെടുത്തത്. ഈ ഗാനരംഗത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിനു മറുപടിയായാണ്, 1998 കാലഘട്ടത്തിൽ സ്മൃതി ഇറാനി കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ റിജു ദത്ത പങ്കുവച്ചത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick