Categories
latest news

പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്

കോണ്‍ഗ്രസും സി.പി.എമ്മും പത്ത് ശതമാനം സംവരണത്തെ ദേശീയ തലത്തില്‍ അനുകൂലിച്ചിരുന്നു എങ്കിലും ഡി.എം.കെ. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചു

Spread the love

സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് സുപ്രീംകോടതി ശരിവെച്ച പത്ത് ശതമാനം സംവരണം നടപ്പാക്കില്ലെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി പ്രസ്താവിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഇക്കാര്യം തീരുമാനിക്കാന്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. സാമൂഹിക നീതി സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ക്ക് കടക വിരുദ്ധമാണ് ഇപ്പോഴത്തെ വിധി എന്ന് മന്ത്രി പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനാബെഞ്ചിനു മുമ്പാകെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കോണ്‍ഗ്രസും സി.പി.എമ്മും പത്ത് ശതമാനം സംവരണത്തെ ദേശീയ തലത്തില്‍ അനുകൂലിച്ചിരുന്നു എങ്കിലും ഡി.എം.കെ. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി പ്രതികരിച്ചിട്ടുണ്ട്. ഡിഎംകെ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. ബി.ജെ.പി. സംവരണത്തെ അനുകൂലിക്കുകയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

Spread the love
English Summary: TN Govt won't implement 10 PERCENT quota for EWS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick