Categories
kerala

ആസാദ് കശ്മീർ പരാമർശം: കെ ടി ജലീലിനെതിരെ കേസെടുക്കണം ഉചിതമായ വകുപ്പുകൾ ചുമത്താൻ നിർദേശം

ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്.
കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. ഒരേ വിഷയത്തിൽ വിവിധ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു തടസ്സമില്ലെന്നു പരാതിക്കാരനായ അഭിഭാഷകൻ ജി.എസ്.മണി കോടതിയിൽ പറഞ്ഞു.

നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും വിശേഷിപ്പിച്ചും ജലീൽ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഇത് വിവാദമായതോടെ പോസ്റ്റ് പിൻലിക്കുകയും ചെയ്തു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick