Categories
kerala

ഇന്ന് മുതൽ 13 ജില്ലകളിൽ മഴ സാദ്ധ്യത…ആഗസ്റ്റ് മൂന്ന് വരെ തുടരാം …വിശദാംശങ്ങൾ

സംസ്ഥാനത്ത് ഇന്ന് മുതൽ 13 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ,​ കൊല്ലം,​ പത്തനംതിട്ട, ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട് ,​ കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആഗസ്റ്റ് 1 മുതൽ മൂന്ന് വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി ആഗസ്റ്റ് ഒന്നിന് കോട്ടയം, ഇടുക്കി,​ രണ്ടിന് :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,​ മൂന്നിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Spread the love
English Summary: rain alert in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick