Categories
latest news

പനീർശെൽവത്തെ എഐഎഡിഎംകെയിൽ നിന്ന് പളനിസ്വാമി പുറത്താക്കി…കോടതിയിൽ കാണാമെന്ന് പനീർശെൽവം

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയില്‍ വന്‍ കലാപം. മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തെ
എഐഎഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എടപ്പാടി പളനിസ്വാമി വിഭാഗം പുറത്താക്കി. ആർ വൈത്തിലിംഗം, മനോജ് പാണ്ഡ്യൻ, ജെസിഡി പ്രഭാകരൻ എന്നിവരും പുറത്താക്കപ്പെട്ടു. ചെന്നൈ വാനഗരത്ത് ഇന്ന് ചേർന്ന എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഒ പന്നർസെൽവത്തിന് എതിരായ നടപടി. പനീർശെൽവം, ഡിഎംകെ നേതാവുമായി അടുപ്പം പുലർത്തുന്നുവെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ആരോപിച്ചായിരുന്നു പുറത്താക്കൽ .

തന്നെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിലിന്റെ തീരുമാനം സാധുതയുള്ളതല്ലെന്ന് ഒ പനീർശെൽവം പറഞ്ഞു. “എന്നെ പുറത്താക്കാൻ അവർക്ക് അവകാശമില്ല, ഞങ്ങളുടെ പാർട്ടിയിലെ 1.6 കോടി കേഡർമാരാണ് എന്നെ തിരഞ്ഞെടുത്തത്” അദ്ദേഹം പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പനീർശെൽവം പറഞ്ഞു.

thepoliticaleditor
Spread the love
English Summary: Panneerselvam to move court against ouster from party

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick