Categories
kerala

“നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ്..? മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ സതീശന് ആര്‍എസ്എസ് വേദിയും ആവാം”

മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍എസ്എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് നടന്‍ ഹരീഷ് പേരടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍ നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ പ്രതിപക്ഷ നേതാവിന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ എഴുതി.
“നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ്. തനിക്ക് ഒരുപാട് ആര്‍എസ്എസ് സിപിഎം സുഹൃത്തുക്കളുണ്ട്. പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താന്‍ അവരേയും അവര്‍ തന്നെയും കാണാന്‍ വരാറുണ്ട്.”-പേരടി അഭിപ്രായപ്പെടുന്നു.

ഫേസ്ബുക് പോസ്റ്റ് :

thepoliticaleditor

എനിക്ക് ഒരു പാട് RSS ഉംBJP യും മായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്..പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്…ഒരിക്കൽ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്…അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..ആരും എന്നെ വിലക്കിയിട്ടില്ല…T.P.ചന്ദ്രശേഖരന്റെയും ജയകൃഷണൻമാഷിന്റെയും കൊലപാതകങ്ങൾക്കുശേഷം എത്രയോ CPM വേദികളിൽ പങ്കെടുത്തിട്ടുണ്ട്…CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ V.D.സതീശൻ RSSന്റെ വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ കരുതുന്നത്…V.D.സതീശൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുമുണ്ട്…BJPയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല …നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികൾ പങ്കിടുന്നതിൽ എന്താണ് തെറ്റ് ?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്…നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ…ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്..പിന്നെ എന്താണ് പ്രശ്നം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick