Categories
kerala

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ കെട്ടിടത്തിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ആര്‍.എസ്‌.എസ്‌.കാര്‍ വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂരിലെ ജനപ്രിയനായ സി.പി.എം. പ്രാദേശിക നേതാവ്‌ സി.വി.ധനരാജിന്റെ ആറാം രക്തസാക്ഷിദിനാചരണം കഴിഞ്ഞ ദിവസമായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത അനുസ്‌മരണ പരിപാടി ധനരാജിന്റെ നാടായ കുന്നരുവിലാണ്‌ നടന്നത്‌.

thepoliticaleditor
Spread the love
English Summary: bomb attack to rss office at payyannur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick