Categories
kerala

ഇ.പി.ക്കെതിരെയും പിണറായിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും കേസെടുത്തു

കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ ഒടുവിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ സഹിതം ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്. ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു. വധശ്രമം, ഗൂഢാലോചന തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങള്‍. പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ രണ്ടാം പ്രതിയും വി.എം.സുനീഷ് മൂന്നാം പ്രതിയുമാണ്.

Spread the love
English Summary: case registered against e p jayarajan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick