• Home
  • kerala
  • ലളിതം, സുന്ദരം…കെ.മുരളീധരന്റെ മകന്‌ വിവാഹവേദിയായത്‌ രജിസ്‌ട്രാഫീസ്‌, സാക്ഷികള്‍ ബന്ധുക്കള്‍ മാത്രം

ലളിതം, സുന്ദരം…കെ.മുരളീധരന്റെ മകന്‌ വിവാഹവേദിയായത്‌ രജിസ്‌ട്രാഫീസ്‌, സാക്ഷികള്‍ ബന്ധുക്കള്‍ മാത്രം

കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. ഇന്നു രാവിലെ കോഴിക്കോട് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്. ഇന്ന് കോഴിക്കോട്ട് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ചിന്തന്‍ശിബിര്‍ ആരംഭിച്ച അതേ സമയത്തായിരുന്നു മകന്‍റെ വിവാഹം നടന്നത്. കോണ്‍ഗ്രസിന്‍റെ മുഴുവന്‍ നേതാക്കളും കോഴിക്കോടുണ്ടായിരുന്നു. എന്നാൽ ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല. മകന്റെ വിവാഹത്തെ കുറിച്ച്‌ ഫേസ്‌ബുക്കില്‍ കുറിപ്പെഴുതി അനുഗ്രഹം വാങ്ങുകയാണ്‌ മുരളീധരന്‍ ചെയ്‌തത്‌. ലളിതമായ വിവാഹമായതിനാലാണ്‌ ആരെയും ക്ഷണിക്കാതിരുന്നതെന്ന്‌ അദ്ദേഹം എഴുതി.
കുറിപ്പ്‌ ഇങ്ങനെ: എന്റെ മകന്‍ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാർഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *