• Home
  • kerala
  • എകെജി സെന്റർ ആക്രമണം : മറ്റൊരാൾ കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ….

എകെജി സെന്റർ ആക്രമണം : മറ്റൊരാൾ കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ….

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തിൽ കൃത്യം നടത്തിയ ആൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പോലീസിന് സുചന ലഭിച്ചു. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പ് മറ്റൊരു സ്കൂട്ടറിൽ വന്നയാൾ ഒരു കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്.

ഏത് ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ലെങ്കിലും കുന്നുകുഴി പരിസത്തെ സി.സി.ടി.വിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ പ്രകോപനപരമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ചിലരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. പക്ഷെ ഇവർക്ക് അക്രമവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *