Categories
kerala

കൂളിമാട്‌ പാലം തകര്‍ച്ച: വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ മന്ത്രി മടക്കി അയച്ചു

കോഴിക്കോട് – മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത്‌ വിജിലന്‍സ്‌ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ മടക്കി അയച്ചു. അപകടത്തിന്റെ ശരിയായ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ്‌ റിപ്പോര്‍ട്ട്‌ തിരിച്ചയച്ചത്‌ എന്നു പറയുന്നു.

പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും ഒരുപോലെ വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ എന്നും എന്നാല്‍ അതില്‍ ശരിക്കും ഉത്തരവാദി ആരെന്ന്‌ കൃത്യമായി പറയുന്നില്ലെന്നുമാണ്‌ വിമര്‍ശനം. പിഴവുകള്‍ എല്ലാവര്‍ക്കുമെന്ന്‌ പൊതുവെ പറഞ്ഞു പോയതു കൊണ്ട്‌ കാര്യമില്ലെന്നാണ്‌ മന്ത്രിയുടെ ഉറച്ച അഭിപ്രായമായി ഉയര്‍ന്നു വന്നിട്ടുള്ളത്‌.

thepoliticaleditor

പൊതുമരാമത്ത് വിജിലന്‍സ്. പദ്ധതിയുടെ ചുമതലയുള്ള അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറും അസി. എന്‍ജിനിയറും ബീമുകള്‍ സ്ഥാപിക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണ് ബീമുകൾ തകരാൻ കാരണമെന്നാണ് കരാറുകാർ നൽകിയ വിശദീകരണം. മേയ് 16നാണ് അപകടം നടന്നത്.

Spread the love
English Summary: vijilence report on koolimadu bridge collapse

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick