Categories
kerala

സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എഡിജിപിയെ ഷാജ് കിരൺ വിളിച്ചു…രേഖകൾ പുറത്ത്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എഡിജിപി അജിത് കുമാറിനെ ഷാജ് കിരൺ ഏഴുതവണ വിളിച്ചതായി കണ്ടെത്തി.

ജൂൺ എട്ടിന് രാവിലെ 11നും, 1.40നും ഇടയിലാണ് ഷാജ്കിരൺ എഡിജിപിയുമായി സംസാരിച്ചത്.

thepoliticaleditor

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്. എഡിജിപി അജിത് കുമാറിനെ ഷാജ് കിരൺ ഏഴുതവണ വിളിച്ചതായി കണ്ടെത്തി.

ജൂൺ എട്ടിന് രാവിലെ 11നും, 1.40നും ഇടയിലാണ് ഷാജ്കിരൺ എഡിജിപിയുമായി സംസാരിച്ചത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ഈ വിളികൾ.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.

Spread the love
English Summary: shaj kiran's call details shows he called vigilance ADGP 7 times

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick