തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്‌സായ ശ്രീകണ്ഠപുരം ചെമ്പേരി സ്വദേശിനി ജോബിയ ജോസഫ് . അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു .
ബസ്സിന്റെ മുൻസീറ്റിലിരുന്ന ഇവർ ബസ് മറിഞ്ഞതോടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഇവരുടെ ദേഹത്തേക്കാണ് മറിഞ്ഞുവീണത്. ജോബിയ സംഭവ സ്ഥലത്ത് തന്നെ മരണപെട്ടിരുന്നു.
ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയ പാതയിൽ ബസ്. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ്സാണ് അപകടത്തിൽ പെട്ടത്.
അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.