മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകൻ ഫര്‍സീന്‍ മജീദ് കെ-ടെറ്റ് പരീക്ഷ പാസായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഡിഡിഇയുടെ റിപ്പോര്‍ട്ട് ഡിപിഐയ്ക്ക് കൈമാറി.
ഫർസീനെതിരെ വിദ്യാഭ്യാസ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
അധ്യാപകനാകാന്‍ മതിയായ യോഗ്യതയില്ലെന്നാണ് ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മട്ടന്നൂർ യുപി സ്കൂളിൽ പരിശോധന നടന്നത്.
ഫർസീനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഫർസീൻ നിലവിൽ സസ്പെൻഷനിലാണ്.
വിദ്യാഭ്യാസ വിജിലൻസ് ററിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫർസീനെ ജോലിയിൽ നിന്നും പുറത്താക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും.