Categories
latest news

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവിശ്വാസ വോട്ടിനെ അതിജീവിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടിനെ അതിജീവിച്ചു. 211 എംപിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തപ്പോൾ 148 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു.മൊത്തം 359 വോട്ടുകൾ രേഖപ്പെടുത്തി. സ്വന്തം പക്ഷമായ കണ്‍സര്‍വേറ്റീവ്‌ പാര്‍ടിയില്‍ നിന്നും വലിയ കലാപമാണ്‌ ജോണ്‍സണ്‍ നേരിട്ടത്‌. 148 കണ്‍സര്‍വേറ്റീവ്‌ എം.പി.മാര്‍ ജോണ്‍സണെതിരെ വോട്ടു ചെയ്‌തു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഒടുവിൽ ടോറി എംപി മാരുടെ സഹായത്തോടെയായിരുന്നു ജോൺസൻ അവിശ്വാസത്തെ അതിജീവിച്ചത്.

മുൻ പ്രധാനമന്ത്രി തെരേസ മേ 2018-ൽ പാർട്ടി വിശ്വാസവോട്ടിൽ വിജയിച്ചപ്പോൾ, ആറുമാസത്തിനുശേഷം ബ്രെക്‌സിറ്റ് പ്രതിസന്ധിയെത്തുടർന്ന് രാജിവയ്ക്കുന്നതിന് മുമ്പ് ലഭിച്ച 63 ശതമാനത്തേക്കാൾ കുറവായിരുന്നു ജോൺസണെ പിന്തുണച്ച വോട്ട് വിഹിതം.

thepoliticaleditor

കൊവിഡ് ലോക്ക്ഡൗൺ സമയത്ത് 10 ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടി നടത്തിയതിന് ശേഷം 40-ലധികം കൺസർവേറ്റീവ് പാർട്ടി എംപിമാർ (ബോറിസ് ജോൺസന്റെ സ്വന്തം പാർട്ടിക്കാർ) ജോൺസൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ പാർട്ടിഗേറ്റ് ‘ എന്നറിയപ്പെട്ട അഴിമതിയും ജോൺസണിൽ ആരോപിക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയിലെ 54 എംപിമാർ അദ്ദേഹത്തിന്റെ രാജി തേടി. ഇതോടെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന 15 ശതമാനം വ്യവസ്ഥ സാധുവായി. അവിശ്വാസ വോട്ട് അതിജീവിക്കാൻ ജോൺസന് 180 കൺസർവേറ്റീവ് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിന് ഹൗസ് ഓഫ് കോമൺസ് അഥവാ അധോസഭയിൽ ആകെ 359 എംപിമാരാണുള്ളത്.

Spread the love
English Summary: BORRIS JOHNSON GETS CONFIDENCE VOTE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick