• Home
  • kerala
  • മുന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വരീന്ദര്‍ സിങ് അന്തരിച്ചു

മുന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വരീന്ദര്‍ സിങ് അന്തരിച്ചു

ഇന്ത്യയുടെ മുൻ ഹോക്കി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ വരീന്ദർ സിങ് അന്തരിച്ചു. 75 വയസ്സായിരുന്നു. ചൊവ്വാഴ്ച ജലന്ധറിലായിരുന്നു അന്ത്യം.

1970-കളിലെ ശക്തരായ ഇന്ത്യൻ ഹോക്കി ടീമിലെ പ്രധാനിയായിരുന്ന വരീന്ദർ. 1972 മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ടീമംഗമായിരുന്നു.1975-ൽ ക്വലാലംപുർ ലോകകപ്പിൽ സ്വർണ മെഡൽ നേടിയ ടീമിലും വരീന്ദർ അംഗമായിരുന്നു. ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ ഏക സ്വർണ നേട്ടവും ഇതാണ്.

1974, 1978 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ടീമിനൊപ്പം വെള്ളി മെഡലുകളും അദ്ദേഹം നേടി. 1975-ലെ മോണ്ട്റിയാൽ ഒളിമ്പിക്സിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

വരീന്ദർ സിങ്ങിന്റെ നിര്യാണത്തിൽ ഹോക്കി ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *