• Home
  • kerala
  • ഷാജ് കിരണും ഇബ്രാഹിമും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഷാജ് കിരണും ഇബ്രാഹിമും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർ‍പ്പാക്കി.മുൻകൂർ നോട്ടിസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് നടപടി.

രഹസ്യ മൊഴി തിരുത്താൻ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

സ്വപ്ന സുരേഷ് തങ്ങളെ കെണിയിൽപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *