• Home
  • kerala
  • കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡേർസിനെ കസ്റ്റഡിയിലെടുത്തു

കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡേർസിനെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു പരിപാടി നടക്കുന്ന കൊച്ചി കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇവരെ പോലീസ് ചോദ്യം ചെയ്തു. മെട്രോ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ തങ്ങൾ കൊണ്ടുവിടാം എന്ന് പോലീസ് അറിയിക്കുകയായിരുന്നു.

എന്നാൽ ഇത് നിഷേധിച്ച ട്രാൻസ്ജെൻഡേഴ്സ് പ്രതിഷേധവുമായി രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇരുവരും പറഞ്ഞു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *