Categories
latest news

ഒസ്മാനിയ സർവകലാശാലയിൽ രാഹുൽ ഗാന്ധി പോകുന്നതിന് വിലക്ക്

ഒസ്മാനിയ സർവകലാശാലയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് തെലങ്കാന ഹൈക്കോടതിയുടെ വിലക്ക്.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി വിദ്യാർത്ഥികളും തൊഴിൽരഹിതരായ യുവാക്കളും ടാഗോർ ഓഡിറ്റോറിയത്തിൽ മുഖാമുഖം സംവദിക്കാൻ അനുവദിക്കണമെന്ന് വൈസ് ചാൻസലറോട് നിർദേശിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത സാഹചര്യത്തില്‍ രാഹുലിന് സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് സര്‍വകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നു.

thepoliticaleditor

എന്നാൽ വിദ്യാർത്ഥികൾ സമർപ്പിച്ച റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളുകയായിരുന്നു.
സർവകലാശാല ക്യാമ്പസുകൾ രാഷ്ട്രീയ വേദിയായി ഉപയോഗിക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

രാഷ്ട്രീയ പരിപാടികൾക്ക് അനുമതി നൽകുന്നത് സർവ്വകലാശാല എക്സിക്യൂട്ടീവ് കൗൺസിലിന്റെ 1591h മീറ്റിംഗിന്റെ 6-ാം നമ്പർ പ്രമേയത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മെയ്‌ 7 നായിരുന്നു രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കാൻ തീരുമാനിച്ചിരുന്നത്.

Spread the love
English Summary: telengana HC denies Rahul gandhi event at osmania university

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick