Categories
kerala

ഒ.എന്‍.വി പുരസ്‌കാരം ടി. പത്മനാഭന്

ഒഎൻവി കൾചറൽ അക്കാദമിയുടെ 2022 ഒഎൻവി സാഹിത്യ പുരസ്കാരത്തിന് കഥാകൃത്ത് ടി.പത്മനാഭൻ അർഹനായി.

കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്കാരം. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

thepoliticaleditor

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പത്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പത്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

രണ്ടു വർ‌ഷത്തെ ഒഎൻവി യുവ കവി പുരസ്കാരങ്ങളും (50,000 രൂപ) പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും (കലിനളൻ) 2022ൽ അമൃത ദിനേശും (അമൃതഗീത) പുരസ്കാരത്തിന് അർഹരായി. 152 കൃതികളിൽ നിന്നാണ് ഇവരുടെ കവിത സമാഹാരങ്ങൾ പുരസ്കാരം നേടിയത്.

യുവ കവി പുരസ്കാരം നേടിയ അമൃത ദിനേശ്,അരുൺ കുമാർ അന്നൂർ

ഒഎൻവി കുറുപ്പിന്റെ ജൻമദിനമായ മേയ് 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു കൾചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

Spread the love
English Summary: T.Padmanabhan won ONV award

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick