Categories
kerala

52- ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ പങ്കിട്ടു. ബിജു മേനോനും ജോജു ജോര്‍ജും. ആര്‍ക്കറിയാം ആണ് ബിജു മേനോന് പുരസ്‍കാരം നേടിക്കൊടുത്ത ചിത്രം. മധുരം, നായാട്ട് എന്നിവയാണ് ജോജുവിന് അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍. രേവതിയാണ് മികച്ച നടി. ഭൂതകാലമാണ് ചിത്രം

മികച്ച ചിത്രം -ആവാസ വ്യൂഹം (ക്രിശാന്ത് ആര്‍.കെ )

thepoliticaleditor

മികച്ച നടന്മാർ-ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ്ജ് (നായാട്ട്, മധുരം)

മികച്ച നടി-രേവതി (ഭൂതകാലം)

മികച്ച സംവിധായകന്‍ – ദിലീഷ് പോത്തന്‍ (ജോജി)

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട് (സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍) നിഷിദ്ധോ (താരാ രാമാനുജന്‍)

മികച്ച ഗായകൻ പ്രദീപ്-(മിന്നല്‍ മുരളി)

മികച്ച ഗായിക -സിത്താര കൃഷ്‍ണകുമാര്‍ (കാണെക്കാണെ)

ജനപ്രിയ ചിത്രം- ഹൃദയം

സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- (അന്തരം)

മികച്ച ശബ്‍ദരൂപ കല്‍പന- രംഗനാഥ് രവി
‘ചുരുളി’

മികച്ച ശബ്‍ദമിശ്രണം- ജസ്റ്റിൻ ജോസ് (മിന്നല്‍ മുരളി).

മികച്ച കലാ സംവിധായകൻ- ഗോകുല്‍ ദാസ്
(തുറമുഖം)

മികച്ച പശ്ചാത്തല സംഗീതം-ജസ്റ്റിൻ വര്‍ഗീസ് (ജോജി)

മികച്ച സംഗീത സംവിധാനം- ഹിഷാം അബ്‍ദുള്‍ വഹാബ് (ഹൃദയം)

മികച്ച കഥാകൃത്ത് – ഷാഹി കബീര്‍ (നായാട്ട്)

മികച്ച സ്വഭാവ നടി – ഉണ്ണിമായ
(ജോജി)

മികച്ച സ്വഭാവനടന്‍- സുമേഷ് മൂര്‍ – (കള)

മികച്ച അവലംബിത തിരക്കഥ – ശ്യാം പുഷ്‍കരൻ (ജോജി)

കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍

ഗാന രചന- ബി കെ ഹരിനാരായണൻ (കാടകം)

വസ്‍ത്രാലങ്കാരം – മെല്‍വി ജെ
(മിന്നല്‍ മുരളി)

ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്.

ക്യാമറ- മധു നീലകണ്ഠന്‍ (ചുരുളി)

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- (ആര്‍ക്കറിയാം)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് മിന്നല്‍ മുരളിക്ക്.മിന്നല്‍ മുരളി എന്ന ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‍സിന് ആൻഡ്രൂസ് അവാര്‍ഡിന് അര്‍ഹനായി.

140ഓളം ചിത്രങ്ങളാണ് ജൂറിക്ക്‌ മുന്നിൽ എത്തിയത്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Spread the love
English Summary: stste film awards

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick