Categories
kerala

ഭർതൃബലാത്സംഗം കുറ്റമോ? ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി

വിവാഹ ശേഷം ഭർത്താവിൽ നിന്നുണ്ടാകുന്ന ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ രാജീവ് ശക്ധറും മലയാളിയായ ജസ്റ്റിസ് സി ഹരി ശങ്കറുമാണ് വ്യത്യസ്ത വിധി പുറപ്പെടുവിച്ചിത്.

നിലവിലെ നിയമപ്രകാരം വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ല.

thepoliticaleditor

ഭർതൃ ബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധം അല്ലെന്ന് സി ഹരി ശങ്കറും വിധി പ്രസ്താവിച്ചു.

വ്യത്യസ്ത വിധി വന്നതോടെ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഡൽഹി ഹൈക്കോടതി തീരുമാനിച്ചു.

വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375 (2) ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജിവ് ശക്ധർ പറഞ്ഞത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധം അല്ല എന്ന് ജസ്റ്റിസ് സി ഹരി ശങ്കർ അഭിപ്രായപ്പെട്ടു.

വിവാഹ ശേഷമുള്ള ലൈംഗീക പീഡനങ്ങൾനെതിരെ സന്നദ്ധ സംഘടനകൾ നല്കിയ ഹർജിയാണ് ദില്ലി ഹൈക്കോടതി വാദം കേട്ടത്.

Spread the love
English Summary: split verdict in marital rape plea

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick