Categories
kerala

‘ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല’…വിസ്മയയുടെ മാതാപിതാക്കളുടെയും മന്ത്രിയുടെയും പ്രതികരണം..

കേസിൽ നീതി ലഭിച്ചെന്ന് വിസ്മയയുടെ കുടുംബം.
മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ‘മാക്സിമം ശിക്ഷ കിട്ടും
ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല
സർക്കാർ കൂടെയുണ്ടെന്ന് സി എം പറഞ്ഞിരുന്നു.ആ ബലം ആണ് ഇന്നും എനിക്കുള്ളത്
നാളത്തെ വിധി എന്ന് പറയുന്നത് സമൂഹത്തിനുള്ള സന്ദേശമാണ്.’-പിതാവ് പറഞ്ഞു.
വിധി കേൾക്കാൻ പിതാവും കോടതിയിൽ എത്തിയിരുന്നു.

വിസ്മയയുടെ മാതാപിതാക്കൾ

‘പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. എന്റെ മോൾക്ക് സംഭവിച്ചതുപോലെ വേറൊരാൾക്കും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന’-വിസ്മയയുടെ ‘അമ്മ പറഞ്ഞു. തെളിവുകൾ പുറത്ത് വരാനുണ്ടെന്നും അവർ കൂട്ടിചേർത്തു. വീട്ടിലിരുന്ന് ടിവിയിലൂടെയാണ് വിസ്മയയുടെ മാതാവ് വിധി കേട്ടത്.

thepoliticaleditor

കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
ജീവപര്യന്തം ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഈ വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് വിധിയെന്ന് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി പി. രാജ്‌കുമാർ പ്രതികരിച്ചു.

ഡിവൈഎസ്പി പി. രാജ്‌കുമാർ

വിസ്മയ കേസിൽ 304ബി, 306,498 എ വകുപ്പുകൾ പ്രകാരമാണ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.സ്ത്രീധനമരണവും ആത്മഹത്യാപ്രേരണക്കുറ്റവും തെളിഞ്ഞു

Spread the love
English Summary: responses on vismaya case verdict

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick