Categories
kerala

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം : കേന്ദ്ര ഏജൻസികൾ റിപ്പോർട്ട്‌ തേടി…കുട്ടി വിളിച്ച ആരെയും ഞെട്ടിക്കുന്ന മുദ്രാവാക്യങ്ങൾ വായിക്കുക

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്.

10 വയസ്സ്പോലും പ്രായം തോന്നിക്കാത്ത കുട്ടി ഒരാളുടെ ചുമലിൽ കയറിയിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

thepoliticaleditor

”അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോളൂ..
കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോളൂ..
വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ..
മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം..
മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ…
മര്യാദക്ക് ജീവിച്ചില്ലേൽ നമുക്കറിയാം ആസാദി”

എന്നിങ്ങനെയാണ് മുദ്രാവാക്യത്തിലെ വരികൾ.

സംഭവത്തില്‍ പൊലീസ് രഹസ്യന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. കേന്ദ്ര ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ തേടി എന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്. അന്നേദിവസം തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും റാലി നടന്നിരുന്നു.

അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.

Spread the love
English Summary: probe starts in provocative slogan in Popular front march

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick